പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പരസ്യമായതിനെതിരെ ടി സിദ്ദിഖ്; മറുപടി നൽകേണ്ടത് ഹൈക്കമാൻഡ്
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എംഎൽഎമാർ നൽകിയ അഭിപ്രായങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് ടി. സിദ്ദിഖ് എംഎൽഎ. പുറത്തു വന്ന രേഖകളെക്കുറിച്ച് മറുപടി നൽകേണ്ടത് ഹൈക്കമാൻഡാണ് എന്നും അദ്ദേഹം പറഞ്ഞു.തങ്ങൾ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻഡിനോടാണ്. അത് പരസ്യപ്പെടുത്തേണ്ട കാര്യമില്ല. അത് പാർട്ടി സംവിധാനത്തിനുള്ളിലുള്ള കാര്യമാണെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.
കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള പിന്തുണ വ്യക്തമാക്കുന്ന ലിസ്റ്റ് തള്ളി എഐസിസി നിരീക്ഷകൻ മുകുൾ വാസ്‌നിക്കും രംഗത്ത് എത്തി. പ്രചരിക്കുന്ന ചിത്രം യഥാർത്ഥ രേഖയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
