ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യ മന്ത്രിയാകാൻ ടി. സിദ്ദിഖ്; വയനാട്ടിൽ പരിശീലനം

  1. Home
  2. Kerala

ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യ മന്ത്രിയാകാൻ ടി. സിദ്ദിഖ്; വയനാട്ടിൽ പരിശീലനം

t sidhique


കൃഷിയിടങ്ങളിലെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വയം ഡ്രോൺ പൈലറ്റ് പരിശീലനത്തിനിറങ്ങി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകർക്ക് ഡ്രോൺ പൈലറ്റിംഗ് പരിശീലനവും അംഗീകൃത ലൈസൻസും നൽകുന്ന കൃഷിവകുപ്പിന്റെ പദ്ധതിയിലാണ് മന്ത്രിയും പങ്കാളിയായത്. ഡി.ജി.സി.എയുടെ ലൈസൻസ് കരസ്ഥമാക്കുന്നതോടെ ഇന്ത്യയിൽ ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ മന്ത്രിയെന്ന നേട്ടം ഇദ്ദേഹത്തിന് സ്വന്തമാകും.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡി.ജി.സി.എ അംഗീകൃത സ്ഥാപനമായ ‘ഫ്യൂസലേജ് ഏവിയേഷനു’മായി സഹകരിച്ച് നടക്കുന്ന പരിശീലനത്തിൽ ആദ്യഘട്ടത്തിൽ 100 കർഷകർ പങ്കെടുക്കുന്നുണ്ട്.

തൊഴിലാളിക്ഷാമവും ഉയർന്ന കൂലിച്ചെലവും പരിഹരിക്കാനും വലിയ തോട്ടങ്ങളിൽ വളപ്രയോഗം, കീടനാശിനി തളിക്കൽ എന്നിവ കാര്യക്ഷമമാക്കാനും ഡ്രോൺ സാങ്കേതികവിദ്യ സഹായിക്കും. മന്ത്രി തന്നെ നേരിട്ട് കർഷകർക്കൊപ്പം പരിശീലനത്തിൽ പങ്കെടുത്തത് കർഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.