മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ്നാട് പൊലീസ് കൊച്ചിയിൽ എത്തി

  1. Home
  2. Kerala

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ്നാട് പൊലീസ് കൊച്ചിയിൽ എത്തി

IMAGE


സ്വർണക്കവർച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളി മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി തമിഴ്നാട് പൊലീസ് കൊച്ചിയിലെത്തി. തമിഴ് നാട് ചാവടി പൊലീസാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. ഇന്ന് രാവിലേയാണ് അനീഷിനെ മുളവുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത്. നിലവിൽ അനീഷിന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു വാറന്റ് ഉണ്ട്.അനീഷിനെ കോടതിയിൽ ഹാജരാക്കും. അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്