കണ്ണൂർ പഴയങ്ങാടി പാലത്തിൽ ടാങ്കർ ലോറി മറിഞ്ഞു; 8 പേർക്ക് പരുക്ക്, ഇന്ധനച്ചോർച്ചയില്ല

  1. Home
  2. Kerala

കണ്ണൂർ പഴയങ്ങാടി പാലത്തിൽ ടാങ്കർ ലോറി മറിഞ്ഞു; 8 പേർക്ക് പരുക്ക്, ഇന്ധനച്ചോർച്ചയില്ല

accident


കണ്ണൂർ പഴയങ്ങാടി പാലത്തിന് മുകളിൽ ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇന്ധനച്ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം.  പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു.

പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു കാറിലും ട്രാവലറിലുമാണ് നിയന്ത്രണംവിട്ട ലോറി ഇടിച്ചത്. ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന എട്ടുപേർക്ക് നിസ്സാരപരിക്കുണ്ട്. ടാങ്കർ ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.