സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ കെഎസ്ആർടിസി ബസിടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ കെഎസ്ആർടിസി ബസിടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം

ACCIDEENT

 കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്‌എൻ സ്കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്‌ഷനിൽ രാവിലെയായിരുന്നു അപകടം. സുമം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോൾ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.