കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം ജാസ്മിന്‍ ഭാസിന്റെ കോര്‍ണിയ തകരാറിലായി

  1. Home
  2. Kerala

കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം ജാസ്മിന്‍ ഭാസിന്റെ കോര്‍ണിയ തകരാറിലായി

JASMIN BASI


കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം ജാസ്മിന്‍ ഭാസിന്റെ കോര്‍ണിയ തകരാറിലായി. കഴിഞ്ഞ 17-ാം തീയതി ഡല്‍ഹിയില്‍ ഒരു പരിപാടിക്കു വേണ്ടി കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചിരുന്നു. അതിനു ശേഷം കണ്ണിന് വേദന കൂടുകയായിരുന്നുവെന്ന് താരം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാക്ക് കൊടുത്തതുകൊണ്ട് സണ്‍ഗ്ലാസ് വച്ചാണ് പിന്നീട് പരിപാടിയില്‍ പങ്കെടുത്തതെന്നും ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരിന്നുവെന്നും താരം പറഞ്ഞു.

നേത്രവിദഗ്ദന്റെ അടുത്തെത്തി നടത്തിയ പരിശോധനയിലാണ് കോര്‍ണിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് മനസിലായതെന്നും ജാസ്മിന്‍ പറഞ്ഞു. 'കണ്ണുകള്‍ക്ക് ബാന്‍ഡേജ് ഇട്ടു. അടുത്ത ദിവസം, ഞാന്‍ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടര്‍ന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണില്‍. ഡോക്ടര്‍മാര്‍ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ സുഖം പ്രാപിക്കണം എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഉറങ്ങാന്‍ പോലും പാടുപെടുകയാണ്', ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.