തൈപ്പൊങ്കൽ: നാളെ കേരളത്തിലെ ആറു ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

  1. Home
  2. Kerala

തൈപ്പൊങ്കൽ: നാളെ കേരളത്തിലെ ആറു ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

holiday


തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.

തമിഴ്‌നാട്ടിൽ പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി പത്ത് മുതൽ 16 വരെ എല്ലാ സ്‌കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയർന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്‌കൂളുകൾ തുറക്കുന്നത്.