തലശ്ശേരി ഫസൽ വധക്കേസ്; തൊണ്ടിമുതലായ തൂവാല കോടതിയിൽ നിന്ന് കാണാതായി
തലശേരി ഫസൽ വധക്കേസിൽ തൊണ്ടിമുതലായ തൂവാല കോടതിയിൽ നിന്നും കാണാതായതായി റിപ്പോർട്ട്.അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ഫസലിന്റെ രക്തം പുരണ്ട തൂവാല മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു.ഈ തൂവാലയാണ് കാണാതാതിരിക്കുന്നത്.ഈ തുവാല ആദ്യകണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തുവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
''എലി കരണ്ടു'' എന്നാണു രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിബിഐ കോടതിയും തൊണ്ടിമുതൽ നഷ്ടമായതായി രേഖപ്പെടുത്തിയിട്ടുണ്ട്.2006 ഒക്ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എൻ.ഡി.എഫ് പ്രവർത്തകൻ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരൻ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം നടത്തിയ ആദ്യ കേസുകളിലൊന്നായിരുന്നു ഇത്. കേസിൽ സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെ എട്ട് പേരെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
