താമരശേരി ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

  1. Home
  2. Kerala

താമരശേരി ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

shahabas murder case


താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി.നിലവിൽ പ്രതികളായ വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം. പ്രതികളായ വിദ്യാർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പ്രതികളായ വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോട് കോടതി നിർദേശിച്ചു. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.