കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവം; പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

  1. Home
  2. Kerala

കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവം; പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

kalaraju


 

കൂത്താട്ടുകുളം സംഘർഷം തടയുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്‌. എറണാകുളം റൂറൽ അഡീഷണൽ എസ് പി എം കൃഷ്‌ണൻ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകി.

നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോകാൻ സിപിഐഎമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഒത്താശ ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ.


ജനുവരി 18-ന് സിപിഐഎം പ്രവർത്തകർ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.