വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

  1. Home
  2. Kerala

വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

police register case against assam native


അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഉത്തർപ്രദേശ് സ്വദേശി രാജേഷാണ് അറസ്റ്റിലായത്.
അങ്കമാലി വി.ഐ.പി സ്ട്രീറ്റ് പ്രദേശത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്താണ് വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി പ്രതി അതിക്രമിച്ച് കയറിയത്.
പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 

ജോലിക്കായി പോകുന്ന വഴിയേ ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നു.പീഡനത്തിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളും നാട്ടുകാരും ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു.പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.