മാനവീയം വീഥിയിൽ പുഷ്പവതിക്ക് പാടാൻ അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം: മന്ത്രി പി.സി. വിഷ്ണുനാഥ്

  1. Home
  2. Kerala

മാനവീയം വീഥിയിൽ പുഷ്പവതിക്ക് പാടാൻ അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം: മന്ത്രി പി.സി. വിഷ്ണുനാഥ്

image


മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതി നിഷേധിച്ച കോർപറേഷൻ നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പുഷ്പവതിക്ക് പാടാൻ അവസരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കോർപറേഷൻ ഗായികയ്ക്ക് അനുമതി നിഷേധിച്ചത്.

അതേസമയം, ചലച്ചിത്ര അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. അക്കാദമിയിൽ തർക്കങ്ങളില്ലെന്നും ഒത്തൊരുമയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിയിലെ ആഭ്യന്തര ക്രമീകരണങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഒരു ഡെപ്യൂട്ടി ഡയറക്ടർക്ക് രണ്ട് ചുമതലകൾ ഉണ്ടായിരുന്നത് പുനഃക്രമീകരിച്ച് ഒരു ചുമതല മാത്രമാക്കിയതാണ്. അക്കാദമിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്നും സ്ഥലംമാറ്റം അക്കാദമിയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അക്കാദമിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.