അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള'അമ്മ' ഭരണസമിതി വീണ്ടും സജീവം

  1. Home
  2. Kerala

അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള'അമ്മ' ഭരണസമിതി വീണ്ടും സജീവം

AMMA


വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ നടി ശ്വേത മേനോൻ പ്രസിഡന്റായ താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് മുൻഗണന നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം.

അഡ്‌ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ ലഭിച്ച സാഹചര്യത്തിലാണ് മുൻ ഭരണസമിതി വീണ്ടും ചുമതലയേറ്റത്. തുടർന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സംഘടനയുടെ ഭരണകാര്യങ്ങൾ സാധാരണ നിലയിലാക്കാനുമാണ് പുതിയ നീക്കം.

അതേസമയം, 'അമ്മ'യുടെ സാമ്പത്തിക കണക്കുകൾ പൊതുസഭയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണ്. കണക്കുകൾ ഔദ്യോഗികമായി അംഗീകരിച്ച് അവതരിപ്പിക്കാൻ ട്രഷററുടെ ഒപ്പും സാന്നിധ്യവും നിർണായകമാണ്. എന്നാൽ ട്രഷറർ ഒപ്പുവെക്കാതെ എങ്ങനെ സാമ്പത്തിക കണക്കുകൾ അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാകുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല.