ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം മെയ് 26-ലേക്ക് മാറ്റി; എസ്എസ്എൽസി ഫലം നാളെ

  1. Home
  2. Kerala

ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം മെയ് 26-ലേക്ക് മാറ്റി; എസ്എസ്എൽസി ഫലം നാളെ

EXam


സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തീയതിയിൽ മാറ്റം വരുത്തി. നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പുതുക്കിയ തീരുമാനപ്രകാരം മെയ് 26-നായിരിക്കും ഫലപ്രഖ്യാപനം നടക്കുക. അതേസമയം, എസ്എസ്എൽസി പരീക്ഷാഫലം നിശ്ചയിച്ചതുപോലെ തന്നെ മെയ് 15-ന് (നാളെ) പുറത്തുവിടും. പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്.

പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചതായും പരീക്ഷാ ബോർഡ് അറിയിച്ചു. പരീക്ഷാ നടപടികൾ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് അധികൃതർ.

സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ പുതിയ സർക്കുലർ പുറത്തിറക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മാറ്റങ്ങളാണ് സർക്കുലറിൽ ഉണ്ടാവുക. സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. വരും ആഴ്ചകളിൽ സ്കൂളുകളിലെ പരിശോധനകൾ ശക്തമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.