ബാലറ്റിൽ ഒപ്പിട്ടില്ല; കോർപറേഷൻ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധു

  1. Home
  2. Kerala

ബാലറ്റിൽ ഒപ്പിട്ടില്ല; കോർപറേഷൻ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധു

SREELEKHA


തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ ഒപ്പിടണം എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്നാണ് വോട്ട് അസാധുവായത്.

ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഈ പിഴവ് സംഭവിച്ചത്. അതേസമയം, മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകൾ അവർ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

ശ്രീലേഖയെ കൂടാതെ സി.പി.എമ്മിലെ മുതിർന്ന നേതാവായ ആർ.പി. റെജിയുടെ വോട്ടും സമാനമായ രീതിയിൽ അസാധുവായിട്ടുണ്ട്. കോർപറേഷനിലെ എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ക്വാറം തികയാത്തതിനെ തുടർന്ന് ചില സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.