ബിജെപി പണപ്പിരിവ് നടത്തുന്നത് പാർട്ടി പ്രവർത്തനത്തിനായി; കൃത്യമായ കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട്: വി. മുരളീധരൻ
ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പണം സ്വീകരിക്കാറുണ്ടെന്നും എന്നാൽ അത് പൊതുസമൂഹത്തിൽനിന്ന് സമാഹരിച്ച് പാർട്ടി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാണെന്നും വി. മുരളീധരൻ. രാഷ്ട്രീയ പ്രവർത്തനത്തിനായി എല്ലാ പാർട്ടികളും ജനങ്ങളിൽനിന്ന് പണം സമാഹരിക്കാറുണ്ട്. ബിജെപി പണപ്പിരിവിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും ഇനി പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഷോൺ ജോർജ് പാർട്ടിയുടെ സഹപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും മുരളീധരൻ പ്രതികരിച്ചു. രണ്ട് വിഷയങ്ങളും വ്യത്യസ്തമാണെന്നും ഇത് വെറും പാർട്ടി ഫണ്ട് പിരിവിന്റെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലും അഴിമതിയുമാണ് ആരോപിക്കപ്പെടുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
