അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ അച്ഛന്റെയും മൃതദേഹം കണ്ടെത്തി; 13-കാരിക്കായി മൂവാറ്റുപുഴയാറിൽ തിരച്ചിൽ തുടരുന്നു

  1. Home
  2. Kerala

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ അച്ഛന്റെയും മൃതദേഹം കണ്ടെത്തി; 13-കാരിക്കായി മൂവാറ്റുപുഴയാറിൽ തിരച്ചിൽ തുടരുന്നു

police register case against assam native


അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്ന് അച്ഛന്റെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയായ നാരായണനാണ് മരിച്ചത്. ഒരു കുടുംബത്തിലെ പിതാവിന്റെയും അമ്മയുടെയും കുഞ്ഞിന്റെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്.സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.ഇവരുടെ 13 വയസ്സുള്ള മകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടിക്കായി ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം.

സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.വെള്ളിയാഴ്ചയാണ് മൂവാറ്റുപുഴയാറിൽ വിജി മോളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഴ്ചപരിമിതിയുള്ള വിജി മോളുടെ മൃതദേഹം പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലും കുഞ്ഞിന്റെ മൃതദേഹം മുളംകുളം പാലത്തിന് സമീപവുമാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹമായിരുന്നു.അതേസമയം, കാണാതായ 13-കാരിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.