കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ നാലുദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടത്തി
കൊച്ചി നെട്ടൂരിൽ ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരിമുകൾ സ്വദേശിയായ സുഭാഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം
വർഷങ്ങളായി, പണിപൂർത്തിയാക്കാത്ത ഉപയോഗശൂന്യമായി കിടക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. ഇടയ്ക്ക് സാമൂഹികവിരുദ്ധരും നാടോടികളും കെട്ടിടത്തിൽ തമ്പടിക്കാറുണ്ട്. അതിനാൽത്തന്നെ പോലീസും ഇടയ്ക്കിടെ ഇവിടെ പട്രോളിങ് നടത്താറുണ്ട്. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.
