കൊച്ചി കായലിൽ കണ്ട നവജാത ശിശുവിന്റെ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

  1. Home
  2. Kerala

കൊച്ചി കായലിൽ കണ്ട നവജാത ശിശുവിന്റെ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

infant death case


കൊച്ചി കായലിൽ  കണ്ട നവജാത ശിശുവിന്റെ മൃതദേഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പൂർണ്ണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിൾ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം.  മൃതദേഹത്തിന് 24 മണിക്കൂറിൽ അധികം പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.