തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

  1. Home
  2. Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

tvm medical college


തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ മാൻഹോളിൽ ഭ്രൂണാവസ്ഥയിലുള്ള നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാം വാർഡിന് സമീപത്തെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ മൃതദേഹം കണ്ടത്.

മാൻഹോളിൽ മൃതദേഹം കണ്ട ഉടൻ തന്നെ തൊഴിലാളികൾ ഹോസ്റ്റൽ സൂപ്രണ്ടിനെയും ഡോക്ടർമാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.