സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12 വയസുകാരൻ ജീവനൊടുക്കി
പാലക്കാട് തച്ചമ്പാറയിൽ 12 വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പ് സ്വദേശി പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരിച്ചത്.വീട്ടിൽ ടിവിയുടെ റിമോട്ട് സഹോദരൻ നൽകാത്തതിനെ തുടർന്ന് ഉണ്ടായ മനോവിഷമമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ വീട്ടിലെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.സഹോദരൻ ടിവിയിൽ പരിപാടി കാണുന്നതിനിടെ റിമോട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് പ്രദോഷ് മുറിയിൽ നിന്ന് മാറിപ്പോയതായി ബന്ധുക്കൾ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയായിരുന്നു പ്രദോഷ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
