കൂട്ടിക്കൽ വെട്ടിക്കാനത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തി.
ഇളങ്കാട് റൂട്ടിൽനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്. സമീപത്തെ തിട്ടയുടെ അരികിലേക്ക് ബസ് ചരിയുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
