കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; കാർ പൂർണമായി കത്തി നശിച്ചു

  1. Home
  2. Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; കാർ പൂർണമായി കത്തി നശിച്ചു

Car burning


കോട്ടയം വാകത്താനത്ത് ഓടികൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു പരുക്കേറ്റത്. ഓട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വെച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു.

ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. ഇയാൾ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. 

കഴിഞ്ഞ ദിവസം ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.