വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

  1. Home
  2. Kerala

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

Car explosion


മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര ഗേൾസ് സ്കൂളിനടുത്ത് കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് കൃഷ്ണ പ്രകാശ്. അവിവാഹിതനായ ഇദ്ദേഹം സഹോദരൻ ശിവപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്.