തിരക്കേറിയ ഹൈവേയിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

  1. Home
  2. Kerala

തിരക്കേറിയ ഹൈവേയിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

image


തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിൽ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടി ഡ്രൈവിങ് സീറ്റിലിരിക്കുന്നയാളുടെ മടിയിലിരുന്ന് സ്റ്റിയറിങ് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന കാറിലാണ് അപകടകരമായ രീതിയിൽ കുട്ടിയെക്കൊണ്ട് ഡ്രൈവിങ് ചെയ്യിപ്പിച്ചത്.സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

നെടുമ്പാശ്ശേരിയിൽ 19കാരനും ചേരാനല്ലൂരിൽ 17കാരനും വാഹനമോടിച്ചുണ്ടായ അപകടങ്ങൾ വലിയ ചർച്ചയായിരിക്കെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. റോഡ് സുരക്ഷയും ഗതാഗതനിയമ ലംഘനങ്ങളും സംബന്ധിച്ച ആശങ്കകൾക്കിടയിൽ സംഭവം വീണ്ടും ചർച്ചയാകുകയാണ്.ഗതാഗതനിയമങ്ങൾ ലംഘിച്ചുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.