വണ്ടിപ്പെരിയാർ കേസ് പ്രതിയെ വെറുതെ വിട്ട സംഭവം, സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം ; അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപോയി

  1. Home
  2. Kerala

വണ്ടിപ്പെരിയാർ കേസ് പ്രതിയെ വെറുതെ വിട്ട സംഭവം, സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം ; അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപോയി

pinarayi


 വണ്ടിപ്പെരിയറിൽ 6 വയസുകാരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന്  അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാൾ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സർക്കാരാണ് കേസിൽ ഒന്നാം പ്രതി. പ്രതിപക്ഷം ആരോപിച്ചു. 

കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തില്‍ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു..കേരള പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് മാതൃകയാണ്. പ്രതിയെ വെറുതെ വിട്ട വിധി സംഭവിക്കാൻ പാടില്ലാത്തതാണ്.കോടതിവിധിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായോ എന്ന് വകുപ്പ് തലത്തിൽ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഈ കേസിൽ ഒന്നാംപ്രതി സർക്കാരാണ്.പുനരന്വേഷണം ആണ്‌ വേണ്ടത് അപ്പീൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.