താമരശ്ശേരിയിലെ ഒമ്പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ല; വൈറൽ ന്യൂമോണിയയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
താമരശ്ശേരിയിൽ മരിച്ച ഒമ്പത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. ഇൻഫ്‌ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.മരണത്തിന് പിന്നാലെ, ചികിത്സയിൽ അനാസ്ഥ ആരോപിച്ച് കുട്ടിയുടെ പിതാവ് സനൂപ് ഡോക്ടറെ വെട്ടിയിരുന്നു. കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരമല്ലെന്നും, സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് രോഗം മൂർച്ഛിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.സനൂപ് ജയിലിൽ കഴിയുന്നതിനിടെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.ഇതിന് മുൻപ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നതായിരുന്നു
