ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; കാപ്പ കേസ് പ്രതി മിന്നൽ ഫൈസലാണെന്ന് സംശയം

  1. Home
  2. Kerala

ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; കാപ്പ കേസ് പ്രതി മിന്നൽ ഫൈസലാണെന്ന് സംശയം

dead


തിരുവനന്തപുരം ചിറയിൻകീഴിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കാപ്പ കേസ് പ്രതിയായ മിന്നൽ ഫൈസലിന്റേതാണെന്ന് സംശയിക്കുന്നു.മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.വിവിധ കേസുകളിൽ പ്രതിയായ ഫൈസൽ അടുത്തിടെയാണ് ജയിൽമോചിതനായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.