സിപിഐഎം ദേശീയപാർട്ടിയായി തന്നെ തുടരും; ആശങ്ക വേണ്ട: എം വി ഗോവിന്ദൻ

  1. Home
  2. Kerala

സിപിഐഎം ദേശീയപാർട്ടിയായി തന്നെ തുടരും; ആശങ്ക വേണ്ട: എം വി ഗോവിന്ദൻ

mv govindan


സിപിഐഎം ദേശീയ പാർട്ടിയായി തന്നെ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യാതൊരു ആശങ്കയുമില്ലെന്നും എം വി ​ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. എ കെ ബാലൻ പറഞ്ഞ് പർവതീകരിച്ച് കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ പാര്‍ട്ടിക്ക് ദേശീയ പദവി നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

കെഎസ്എഫ്ഇഒയു കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇടത് പാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന് എ കെ ബാലൻ പറഞ്ഞത്. വൈകാതെ ബാലന്റെ വാക്കുകൾ ഏറ്റെടുത്ത് യുഡിഎഫ്, ബിജെപി മുന്നണികൾ രം​ഗത്തെത്തുകയും വിമ‍ർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ​ഗോവിന്ദന്റെ പ്രതികരണം.