വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയിലെ വിള്ളൽ അടച്ചു

  1. Home
  2. Kerala

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയിലെ വിള്ളൽ അടച്ചു

IMAGE


വടകരയിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപമുള്ള സംരക്ഷണ ഭിത്തിയിൽ രൂപപ്പെട്ട വിള്ളൽ അടച്ചു.
സിമന്റ് മിശ്രിതവും ജില്ലിയും ചേർത്താണ് വിള്ളൽ അടച്ചത്. എന്നാൽ ഇത് കൊണ്ട് പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ .സംരക്ഷണ ഭിത്തി നെടുകെ പിളർന്നിട്ടും കരാർ കമ്പനി സംഭവം ലഘൂകരിക്കാനുള്ള നീക്കം നടത്തുന്നതിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിള്ളൽ വീണ ഭാഗത്ത് മതിയായ സുരക്ഷ ഉറപ്പ് വരുത്താത്ത അധികൃതരുടെ നടപടിയിലും പ്രതിഷേധം ശക്തമാണ്. നിലവിൽ ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണ് നിറച്ച് റോഡ് ഉയർത്തുന്ന പ്രവൃത്തിയാണ് ഇവിടെ പുരോഗമിച്ചുകൊണ്ടിരുന്നത്.