ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

  1. Home
  2. Kerala

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

image


ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കാൻ സർക്കാർ നടപടി തുടങ്ങി. എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ അനുമതിയില്ലാതെയാണ് തീരുമാനമെടുത്തതെന്നാണ് വിവരം. തീരുമാനത്തിലേക്ക് നയിച്ച ഉദ്യോഗസ്ഥതല നടപടികളിലും അന്വേഷണം നടത്തും.

മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയാതെയാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. അബ്കാരി ഡെപ്യൂട്ടി കമ്മിഷണറാണ് തീരുമാനമെടുത്തതെന്നാണ് വിവരം. സംഭവത്തിൽ അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽകുമാറിനെതിരെ നടപടി ഉണ്ടായേക്കും. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഹോർട്ടിവൈൻ വിൽപ്പനാ തീരുമാനത്തിൽ വലിയ ആശങ്ക മന്ത്രി അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം റദ്ദാക്കാനുള്ള നീക്കം.