ആവശ്യങ്ങൾ അംഗീകരിച്ചില്ല; സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്

  1. Home
  2. Kerala

ആവശ്യങ്ങൾ അംഗീകരിച്ചില്ല; സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്

image


സർക്കാർ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ചർച്ചയാക്കിയെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.സമരത്തിന്റെ തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും