താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തി ജില്ലാ കളക്ടർ

  1. Home
  2. Kerala

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തി ജില്ലാ കളക്ടർ

image


കാലവർഷം ശക്തമായ സാഹചര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയപാത 766) വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയുമായ ഡി.ആർ. മേഘശ്രീയുടെ ഉത്തരവ് പ്രകാരം മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയ്ക്ക് രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ചുരത്തിലൂടെ യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനിൽക്കും.

അതേസമയം കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്‌സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ, പൊലീസ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല. ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.