ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം
ക്ലാസ് മുറികളിൽ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. ജില്ലയിലെ ഹൈസ്‌കൂൾ പ്രഥമ അധ്യാപകർക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം കൈമാറിയത്. ജോലിക്കിടയിൽ സ്‌കൂൾ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
പരിശോധനയ്ക്കിടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽപറയുന്നു.ജോലി സമയത്ത് അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണെന്നും കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.
