തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

  1. Home
  2. Kerala

തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

stray dog attack


വെള്ളറക്കാട് എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചു കൊന്ന തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആക്രമണത്തിന് പിന്നാലെ ചത്ത നായ മറ്റ് രണ്ട് വളർത്തുനായ്ക്കളെയും കടിച്ചിരുന്നു. ഇവയ്ക്ക് നിലവിൽ വാക്സിനേഷൻ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ കിടപ്പിലായിരുന്ന 84 വയസ്സുകാരി കാർത്തികയാണ് നായയുടെ കടിയേറ്റ് മരിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ കാർത്തികയുടെ മകനും (60) ഗുരുതരമായി പരിക്കേറ്റിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.