എരുമപ്പെട്ടിയിൽ ഭരണിവേല എഴുന്നള്ളിപ്പിൽ ആനയിടഞ്ഞു; എലിഫെന്‍റ് സ്കോഡ് എത്തി തളച്ചു

എരുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിലെ പുലർച്ചെ എഴുന്നള്ളിപ്പിൽ ആനയിടഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു. ആളുകൾ പരിഭ്രാന്തരായി ചിതറിയോടി.
ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിന് ശേഷം എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു