വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ചു; കുട്ടി പൊലീസിന് ഞെട്ടിക്കല്‍ ബിരിയാണി
വഴിയില്‍ വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇടുക്കി കണിക്കുഴി പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് മിടുക്കന്മാരാണ് നാടിന് അഭിമാനമായത്.
പഴയരിക്കണ്ടം-തട്ടേക്കല്ല് ഭാഗത്ത് നിന്നും ലഭിച്ച സ്വര്‍ണമാലയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ അഭിനവ് അജി, അഭിമന്യു വിനോദ്, ശ്രേയസ് ബാബുരാജ് എന്നിവരാണ് ആ കൊച്ചു മിടുക്കന്മാര്‍.
ഉടന്‍ തന്നെ പൊലീസ്, യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി മാല തിരികെ നല്‍കി. കുട്ടികളുടെ ഈ വലിയ മനസ്സിനെ അഭിനന്ദിക്കാന്‍ കഞ്ഞിക്കുഴി പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അവര്‍ക്ക് ബിരിയാണി സമ്മാനമായി നല്‍കി.
