നിമിഷപ്രിയയുടെ മോചനത്തിനായി സർക്കാർ തുടർച്ചയായി ഇടപെട്ടു: മനുഷ്യത്വ നിലപാടാണ് സ്വീകരിച്ചത് - എം.വി. ഗോവിന്ദൻ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർച്ചയായി ഇടപെട്ടിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിരന്തരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുകയും,ആവശ്യമായ നടപടികൾ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ എടുത്തത് മനുഷ്യത്വപരമായ നിലപാടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
