ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയിൽ

  1. Home
  2. Kerala

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയിൽ

bar


സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഹൈക്കോടതിയിൽ. വിദേശമദ്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്‌തെന്നും ബാർ തൊഴിലാളികൾ നിരന്തരം മണിക്കൂറുകൾ തൊഴിലെടുക്കേണ്ടതായി വരുന്നുവെന്നും സിഐടിയു ഹർജിയിൽ ആരോപിക്കുന്നു.സർക്കാർ വരുമാനത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്. സിഐടിയുവിന്റെ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ച് വീശദീകരണം തേടി.