​ഗവർണർ പെരുമാറുന്നത് ചെറിയ കുട്ടികളെക്കാൾ താഴ്ന്ന നിലയിൽ, ബില്ലുകൾ പിടിച്ച് വയ്ക്കുന്നു, ബഹളം വയ്ക്കുന്നു: റവന്യൂ മന്ത്രി കെ. രാജൻ

  1. Home
  2. Kerala

​ഗവർണർ പെരുമാറുന്നത് ചെറിയ കുട്ടികളെക്കാൾ താഴ്ന്ന നിലയിൽ, ബില്ലുകൾ പിടിച്ച് വയ്ക്കുന്നു, ബഹളം വയ്ക്കുന്നു: റവന്യൂ മന്ത്രി കെ. രാജൻ

governor


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് റവന്യൂ മന്ത്രി. 3 ബില്ലുകൾ ആണ് ഗവർണർ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ബില്ലുകൾ ആണ്. നിലപാടിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ റവന്യൂ മന്ത്രി ഒരു മയവും കാണിച്ചില്ല. ബില്ലുകൾക്ക് എന്താണ് സംഭവിച്ചത് എന്നും സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റവന്യൂ മന്ത്രി  കെ. രാജൻ മലയാള മനോരമ തിരുവനന്തപുരം ചീഫ് ബ്യൂറോ സുജിത്ത് നായരും ആയി ക്രോസ് ഫയലിൽ സംസാരിച്ചു.

ഗവർണർക്ക് സംസ്ഥാന സർക്കാർ ആവശ്യമായ സുരക്ഷ ഒരുകുന്നില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് നൽകുന്ന എല്ലാ സുരക്ഷയും ഗവർണർക്കും നൽകുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ മറുപടി നൽകി. എന്തിൻറെ പേരിലാണ് അദ്ദേഹത്തിന് സിആർപിഎഫ് സുരക്ഷാ കേന്ദ്രം ഏർപ്പെടുത്തിയതെന്ന് അറിയില്ലെന്നും കെ രാജൻ പറഞ്ഞു. എന്നാൽ തൻറെ സംരക്ഷണ കാര്യത്തിൽ അലംഭാവം എന്ന ഗവർണറുടെ പരാതിയിൽ എന്താണ് മറുപടിയൊന്നും സുജിത്ത് നായർ റവന്യൂ മന്ത്രിയോട് ചോദിച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ആൾ ഇങ്ങനെ സ്വയം ചെറുതാവരുത്, കേസുകൾക്ക് മേൽ ശക്തമായ നടപടി ഉണ്ടാകും.

വാഹനത്തിൽ നിന്നും ചാടിയിറങ്ങുക, കുട്ടികളെക്കാൾ കുറച്ചുകൂടി താഴ്ന്ന നിലവാരത്തിൽ പെരുമാറുക, കസേരയിട്ട് തെരുവിൽ ഇരിക്കുക, ആളുകളോട് ബഹളം ഉണ്ടാക്കുക ഇതൊന്നും ഗവർണർ പദവിക്ക് ഭൂഷണമല്ല എന്നും മന്ത്രി ഓർമ്മപ്പെടുത്തി. 

സ്വന്തം നിലവാരത്തിൽ നിന്നും അദ്ദേഹം താഴാതെ നോക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ ബാനർ ഉയർത്തിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഉളുപ്പില്ലായ്മ ആണെന്നും പദവിയുടെ ഗൗരവം ഗവർണർക്ക് അറിയില്ല എന്നും മന്ത്രി പറയുന്നു. കേരള ഗവൺമെന്റിനെ അസ്ഥിരപ്പെടുത്താൻ ഗൗരവമേറിയ ഗൂഢാലോചന രാജ്യത്ത് നടക്കുന്നുണ്ടെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരെ നടക്കുന്നത് സമാധാനപരമായ കരിങ്കൊടി പ്രതിഷേധം അല്ലെന്നും മുന്നോട്ടുവന്ന കാറിൽ അടിക്കുകയും മറ്റും ചെയ്യുന്നത് അദ്ദേഹത്തോടുള്ള ആക്ഷേപം ആണല്ലോ എന്നുമുള്ള ചോദ്യത്തിന് ഗവർണർക്ക് നൽകേണ്ട എല്ലാ ബഹുമാനവും സംരക്ഷണവും പോലീസ് നൽകുന്നുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നതെന്ന് മന്ത്രി മറുപടി പറഞ്ഞു . ഭരണകൂടത്തിന്റെ ഭാഗത്തു നിൽക്കുന്നവർ ഇത്രയും അസ്വസ്ഥരാകരുത് ആരെങ്കിലും ആക്രമിക്കും എന്ന് അദ്ദേഹത്തിൻറെ ഭയം ആസ്ഥാനത്താണ് കേരളത്തിൻറെ രീതി അതല്ല, കേരളത്തിൻറെ ചരിത്രത്തിൽ ഒരു ഗവർണറും കാണിക്കാത്ത അസ്ഥിരതയും പ്രകടനവും ആണ് അദ്ദേഹം കാണിക്കുന്നത്.

ഗവർണർ ഒരു സംസ്ഥാനത്തിന് ആവശ്യമാണ്. എന്നാൽ അദ്ദേഹം ഭരണഘടന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം.  ഗവർണർ പെരുമാറുന്നത് എന്തോ തനിക്ക് സംഭവിച്ചത് പോലെ അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് പോലെയാണെന്നും മന്ത്രി പറയുന്നു. നയപ്രഖ്യാപനം ഇങ്ങനെയും വായിക്കാമെന്ന് ഇന്ത്യയിലെ മറ്റു ഗവർണർമാർക്ക് അദ്ദേഹം കാട്ടി കൊടുത്തു. നയപ്രഖ്യാപനം ഗവർണർ ആണ് അവതരിപ്പിക്കേണ്ടത്. അത് ചെയ്യാൻ സർക്കാർ അഭ്യർത്ഥിച്ചു.

ആവശ്യമായ വിവരങ്ങൾ കൈമാറി. സ്പീക്കർ തന്നെ പോയി ക്ഷണിച്ചു. സഭയിലെത്തിയപ്പോൾ സ്വീകരിക്കേണ്ടത് പോലെ സ്വീകരിച്ചു. ഞങ്ങൾ നിർവഹിക്കേണ്ട ഈ ചുമതലകൾ വൃത്തിയോടെ നിർവഹിച്ചു. അദ്ദേഹം നിർവഹിക്കേണ്ട കാര്യത്തിൽ പക്ഷേ അതുണ്ടായില്ല. നയപ്രഖ്യാപനം എന്തായാലും സഭയുടെ മേശപ്പുറത്തായി മന്ത്രി വിശദീകരിച്ചു.

ബില്ലുകൾ പാസാക്കാതെ പിടിച്ചു വച്ചിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള സർക്കാർ വിഹിതം കൂട്ടുന്ന ബില്ലിൽ അദ്ദേഹം ഒപ്പിട്ടു. ബാക്കിമൂന്നും കോൾഡ് സ്റ്റോറേജിലാണ്. ഭൂപതിവ് നിയമം, ഭൂമി തരം മാറ്റൽ, കെട്ടിട നികുതി എന്നിവയുമായി ബന്ധപ്പെട്ടുള്ള ബില്ലുകളിൽ ആണ് ഈ മനോഭാവം. പതിവ് നിയമം കേരള നിയമസഭാ ഏകകണ്ഠമായി പാസാക്കിയതാണ്. മലയോര കർഷകരുടെ വർഷങ്ങളായുള്ള ജീവിതാഭിലാഷമാണ് ആ ബില്ല്. സാധാരണ ഒരു ബില്ല് നിയമസഭാ പാസാക്കി അയച്ചു കഴിഞ്ഞാൽ അതിനോട് വിശദീകരണം ചോദിക്കാനുള്ള അവകാശം ഗവർണർക്കില്ലെന്നും മന്ത്രി പറയുന്നു. അതേസമയം വിശദീകരണം ചോദിച്ചാൽ അത് അക്കാദമിക് സ്പിരിറ്റിൽ എടുക്കാനും ഒപ്പിടാൻ പോകുന്ന ആളോട് കാണിക്കേണ്ട മര്യാദ എന്ന നിലയിൽ മറുപടി പറയാനും തയ്യാറാണ്.

അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ ലെറ്റർപാഡിൽ സർക്കാറിനോട് വേണമെങ്കിൽ നിയമപരം അല്ലെങ്കിൽ പോലും പ്രശ്നം ഒഴിവാക്കാനായി വിശദീകരണം നൽകാൻ സർക്കാർ തയ്യാറാവുകയും ചെയ്യും. സർക്കാർ മറുപടി നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടില്ലെന്നും മന്ത്രി പറയുന്നു.

 തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ രാമനെയും സീതയെയും അധിക്ഷേപിച്ച ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെയും മന്ത്രി കെ രാജൻ വിമർശിച്ചു. കേരള രാഷ്ട്രീയ രംഗത്ത് സിപിഐ എടുക്കുന്ന മൂല്യശോഭ പൊതുവിൽ അംഗീകരിച്ചിട്ടുള്ളതാണ് തിരുത്തേണ്ടത് തിരുത്തിയും യോജിക്കേണ്ടത് യോജിച്ചും എതിർപ്പ് പറയേണ്ടിടത്ത് മുഖം നോക്കാതെ പറഞ്ഞും ഇനിയും സിപിഐ മുന്നോട്ടുപോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ അഭിമുഖത്തിൽ വിശദീകരിച്ചു.