ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നത്; ഭാര്യ അറസ്റ്റിൽ

  1. Home
  2. Kerala

ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നത്; ഭാര്യ അറസ്റ്റിൽ

lekha mary


കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച കൊല്ലം കുണ്ടറ ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് ലേഖ പോലീസിനോട് സമ്മതിച്ചു. ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. 

വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണെന്ന് പറഞ്ഞ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹത്തിലെ കഴുത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ ശക്തമായി അമർന്നതാണ് മരണകാരണമെന്ന് വ്യക്തമായതോടെ ലേഖയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. രാജുവിന് വിഷം നൽകിയിട്ടുണ്ടോ എന്ന സംശയത്തിൽ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.