നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻറെ ഹൃദയം കൊച്ചിയിൽ എത്തിച്ചു

  1. Home
  2. Kerala

നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻറെ ഹൃദയം കൊച്ചിയിൽ എത്തിച്ചു

image


സംസ്ഥാനത്ത് വീണ്ടും അവയവദാനം. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച 23 കാരന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു.കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് രാവിലെ 9.30ഓടെയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോയത്. സർക്കാർ എയർ ആംബുലൻസ് ഉപയോഗിച്ചാണ് അവയവം 50 മിനിറ്റിനുള്ളിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. 48 കാരനായ മലപ്പുറം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുന്നത്.23 കാരന്റെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു.ബുധനാഴ്ച രാത്രി കണ്ണൂർ വളക്കൈയിൽ ഉണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു