വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവം; വ്യാജൻമാരെ നിരോധിക്കണമെന്ന് സംഘടന

  1. Home
  2. Kerala

വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവം; വ്യാജൻമാരെ നിരോധിക്കണമെന്ന് സംഘടന

death


തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന്  അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ (INYGMA - Indian Naturopathy and Yoga Graduates Medical Association) അനുശോചനം രേഖപ്പെടുത്തി. അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ - BNYS ഡോക്ടർമാരുടെ-  സംഘടനയാണ് ഇനിഗ്മ .

സംഭവത്തിന്റെ വെളിച്ചത്തിൽ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി  ബാധിക്കുന്നതും, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യപ്പെടുന്നതും,  തികച്ചും അപലപനീയമായതും ആയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരും പൊതുസമൂഹവും സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.