എറണാകുളം ജില്ലാ ജയിലിൽ വെൽഫെയർ ഓഫീസറുടെ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്ത സംഭവത്തിൽ അന്വേഷണം

എറണാകുളം ജില്ലാ ജയിലിൽ വെൽഫെയർ ഓഫീസറുടെ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്തതായി സൂചന. ജയിലിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. എന്നാൽ വീഴ്ച സംഭവിച്ചില്ല എന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥൻ ക്ഷണിച്ചതിനനുസരിച്ചാണ് ഇവർ എത്തിയത്. കൃത്യമായി രേഖകൾ വാങ്ങിവച്ച ശേഷമാണ് ഇവരെ ജയിലിനുള്ളിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം .രജിസ്റ്ററിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.