അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല; ശിവപ്രിയയുടെ മരണത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു;

  1. Home
  2. Kerala

അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല; ശിവപ്രിയയുടെ മരണത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു;

image


തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശിവപ്രിയയുടെ അണുബാധയ്ക്ക് കാരണം സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയെന്നാണ്, എന്നാൽ ആശുപത്രിയിൽ നിന്നല്ല യുവതിയ്ക്ക് അണുബാധയുണ്ടായിരിക്കുന്നത് എന്നും ആശുപത്രി അധികൃതർ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും വിദഗ്ദ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രസവത്തിനായി 22-ാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രിയ 25 ന് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് പനി ബാധിക്കുകയായിരുന്നു. പനി കൂടിയതിനെ തുടർന്ന് വീണ്ടും എസ്‌ഐടിയിൽ പ്രവേശിപ്പിച്ചു. മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയതോടെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുകയായിരുന്നു.റിപ്പോർട്ട് ഡിഎംഎയ്ക്ക് കൈമാറി.