ആശവർക്കർമാരുടെത് ‘ഇർക്കിലി’ സമരം എന്നത് അധിഷേപം അല്ല; ടി എം തോമസ് ഐസക്

  1. Home
  2. Kerala

ആശവർക്കർമാരുടെത് ‘ഇർക്കിലി’ സമരം എന്നത് അധിഷേപം അല്ല; ടി എം തോമസ് ഐസക്

thomos isac


 


രാപ്പകൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ഓഫീസുകൾക്ക് മുന്നിലായിരുന്നു ഇവർ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്. 

ഇപ്പോൾ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്, എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ അവർ സമരം ചെയ്യുന്നില്ലെന്നും ‘ഇർക്കിലി’ സമരം എന്നത് അധിഷേപം അല്ലെന്നും തോമസ് ഐസക് വിമർശിച്ചു.

ആശാ വർക്കേഴ്സിന് അർഹമായ വേതനം നൽകണം. ഇനിയും വർധിപ്പിക്കണം എന്ന കാര്യത്തിൽ സംശയം ഇല്ല. അംഗണവാടി ടീച്ചർമാരുടെ വേതനം, ആശാ വർക്കേഴ്സിൻ്റെ വേതനം, പെൻഷൻ എന്നിവ വർധിപ്പിച്ചത് എൽഡിഎഫാണ്. കേന്ദ്രത്തിൻ്റെ വിവേചനത്തിനെതിരെ കേരളം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.