ദ കേരള സ്റ്റോറി 2': പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

  1. Home
  2. Kerala

ദ കേരള സ്റ്റോറി 2': പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

bomb threat in kerala highcourt security


വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും നാടായി കേരളത്തെ മുദ്രകുത്താൻ സിനിമ ശ്രമിക്കുന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു.അതേസമയം സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി