എൻട്രൻസ് പരീക്ഷാ അപേക്ഷകരുടെ പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെ നീട്ടി
2026-27 അധ്യയന വർഷത്തെ എഞ്ചിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെ നീട്ടി.നേരത്തെ ജൂൺ 7 വരെയായിരുന്നു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ നിരവധി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർഥന പരിഗണിച്ചാണ് സമയം നീട്ടാൻ തീരുമാനിച്ചത്.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മീഷണറുടെതാണ് നടപടി
