തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടും; ശബരിമല വിഷയം പ്രതിഫലിക്കില്ലെന്ന് മുഖ്യമന്ത്രി

  1. Home
  2. Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടും; ശബരിമല വിഷയം പ്രതിഫലിക്കില്ലെന്ന് മുഖ്യമന്ത്രി

cm


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഒരു തരത്തിലും പ്രതിഫലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ശബരിമല വിഷയത്തിൽ ഇത്തരം കർശന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. കുടുംബസമേതമാണ് മുഖ്യമന്ത്രി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്.