ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; കെ കെ ശൈലജ

  1. Home
  2. Kerala

ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; കെ കെ ശൈലജ

IMAGE


ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് എതിരാണെന്ന് കെ കെ ശൈലജ . ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും ഇടതു പക്ഷം അതിനെ എതിർക്കും എന്നും ശൈലജ പറഞ്ഞു.സാമൂദായിക നേതാക്കൾ പറയുന്നതിൽ നല്ലതുണ്ടെങ്കിൽ സ്വീകരിക്കുമെന്നും അത് ശെരിയല്ലെങ്കിൽ അതിനെ വിമർശിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. സിപിഐഎം സംരക്ഷിക്കുമെന്ന വിശ്വാസം വെള്ളാപ്പള്ളിയ്ക്കുണ്ടാകാൻ സാധ്യത ഇല്ലെന്നും അദ്ദേഹം പറയുന്നത് അദ്ദേഹത്തിൻറെ മാത്രം അഭിപ്രായമാണെന്നും ഷൈലജ പറഞ്ഞു. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ ഗുണകരമായ കാര്യങ്ങൾ സ്വീകരിക്കുകയും, അല്ലാത്തവ തള്ളിക്കളയും എന്നും ഷൈലജ പറഞ്ഞു